Latest NewsNewsInternational

എയര്‍ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കുന്ന ഞെട്ടിക്കുന്ന വീഡിയോ

ലണ്ടന്‍: പഴയ കാലങ്ങളില്‍ എയര്‍ഹോസ്റ്റസ്മാരാകുന്ന യുവതികള്‍ അനുഭവിക്കേണ്ടി വന്നിരുന്ന പീഡന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. യൂണിവേഴ്സല്‍ ന്യൂസ്റീലാണ് 1936കളിലെ എന്ന് അവകാശപ്പെടുന്ന പഴയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

യുവതികളെ പരിശോധിക്കുന്ന ഡോക്ടര്‍ അവരുടെ സ്തനങ്ങളില്‍ തടവിനോക്കുന്നു. എയര്‍ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഇവരുടെ പരേഡ് നടത്തുന്നു. പിന്നീട് ശരീര വടിവ് അളക്കുന്ന ഘട്ടമാണ്. പ്രായപരിധിയും പ്രധാനമായും വ്യക്തമാക്കണം.

യുണൈറ്റഡ് എയര്‍ലൈന്‍സിലേക്കുള്ള എയര്‍ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് നിരവധി സ്ത്രീകളാണ് എയര്‍ഹോസ്റ്റസ് ആകാനുള്ള പരേഡില്‍ പങ്കെടുക്കുന്നത്.

ഒരു കറങ്ങുന്ന കസേരിയില്‍ ഇരുത്തി സ്ത്രീകളെ വട്ടം കറക്കുന്ന രീതിയും തിരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ട്. ഇത്തരത്തില്‍ കഠിനമായ പരീക്ഷകള്‍ പാസായാലും കാര്യമില്ല, തടി കൂടിയാലോ വിവാഹിതരായാലോ ജോലി തെറിക്കും.

shortlink

Post Your Comments


Back to top button