Latest NewsNewsIndia

കോളജുകളില്‍ ലൈംഗീക പീഡനക്കേസുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലൈംഗീക പീഡനക്കേസുകള്‍ രാജ്യത്തെ കോളജുകളില്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ അമ്പത് ശതമാനത്തോളം വര്‍ധനവാണ് കാണുന്നത്. യുജിസിയാണ് റിപ്പോർട്ട് തയാറാക്കിയത്. ലോക്സഭയില്‍ ഈക്കാര്യം വ്യക്തമാക്കിയത് മാനവവിഭവശേഷി മന്ത്രി സത്യപാല്‍ സിങാണ്.

യൂണിവേഴ്സിറ്റി ക്യാമ്പസുകളില്‍ 2017-ല്‍ 149 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതൊടൊപ്പം കോളജുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി 39-തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായും യു.ജി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

read also: പൂട്ടിയിട്ടുള്ള കൊടിയ ലൈംഗീക പീഡനം പുറത്തായത് പെൺകുട്ടികൾ മതിലിന് മുകളിലൂടെ വെളിയിലേക്കിട്ട ചുരുട്ടിയ കടലാസ് തുണ്ടുകളിൽ നിന്ന്

2016-ല്‍ 96 കേസുകള്‍ യൂണിവേഴ്സിറ്റികളിലും 18 കേസുകള്‍ മറ്റ് കോളജുകളിലുമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സമര്‍പ്പിച്ചത് വിദ്യാര്‍ഥിനികള്‍ക്കു നേരെ ജെ.എന്‍.യുവിലെ അധ്യാപകന്‍ ലൈംഗീകാതിക്രമം നടത്തിയതിനെതിരെ പ്രതിഷേധം രൂക്ഷമായ പശ്ചാത്തലത്തിലാണ്. 2017 കാലയളവില്‍ 901 റാഗിങ് കേസുകള്‍ സമര്‍പ്പിച്ചതായും, 2016-ല്‍ 515 റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button