KeralaNews

സമരം ചെയ്‌തത്‌ കഴുകന്മാരല്ല പതിനൊന്ന് സി.പി.എമ്മുകാരാണെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: കീഴാറ്റൂരിൽ സമരം ചെയ്തവർക്ക് നേരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നടത്തിയ രൂക്ഷ വിമർശനത്തിനെതിരെ പ്രതികരണവുമായി വി.ഡി.സതീശന്‍. കീഴാറ്റൂര്‍ വയിലിലൂടെയുള്ള ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്നായിരുന്നു സുധാകരൻ പറഞ്ഞത്.

എന്നാൽ കഴുകന്മാരല്ല പതിനൊന്ന് സി.പി.എമ്മുകാരാണ് സമരത്തിലുള്ളതെന്ന് അടിയന്തരപ്രമേയേത്തിന് അനുമതി തേടിയ വി.ഡി.സതീശന്‍ പ്രതികരിച്ചു. കീഴാറ്റൂരില്‍ കണ്ടത് പത്ത് തലയുള്ള രാവണനെയാണ്. വയോവൃദ്ധരടക്കമുള്ളവരാണ് സമരം ചെയ്യുന്നത്. അവരെ കഴുകന്മാരെന്ന് വിശേഷിപ്പിക്കുന്നത് ശരിയായില്ല.

Read also:വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി ഇങ്ങനെ

സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള പാടത്തിലൂടെ കടന്നുപോകുന്ന ദേശീയപാത വികസനത്തെ കുറിച്ച്‌ കമ്മ്യൂണിസ്റ്റുകാരെ പോലും ബോദ്ധ്യപ്പെടുത്താനാവാത്ത അവസ്ഥയിലാണ് സര്‍ക്കാരെന്നും സതീശന്‍ പറഞ്ഞു.എന്നാൽ സമരത്തിലുള്ളവർ കീഴാറ്റൂർ പ്രദേശ വാസികളെന്നും ജീവിതത്തിൽ ഒരിക്കൽപോലും പാടം കാണാത്തവർ പോലും സമരത്തിൽ ഉണ്ടായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button