തമിഴ്നാട്: ശശികലയ്ക്ക് പരോള്‍ അനുവദിച്ചുകൊണ്ട് ഉത്തരവ്. ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ശശികല പതിനഞ്ച് ദിവസത്തേക്ക് പരോളിന് അപേക്ഷിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായാണ് ശശികലയ്ക്ക് 15 ദിവസത്തേക്ക് പരോള്‍ നല്‍കിയത്. അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറിയും വികെ ശശികലയുടെ ഭര്‍ത്താവുമായ എം നടരാജന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണപ്പെട്ടത്.
പുലര്‍ച്ചെ ചെന്നൈ സ്വകാര്യ ആശുപത്രിയിലായിരുന്നു നടരാജന്റെ അന്ത്യം. ശ്വാസകോശ അണുബാധയെത്തുടര്‍ന്നു രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ നടരാജനെ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന നടരാജന് വെന്റിലേറ്ററിലായിരുന്നു. രണ്ടു മാസം മുന്‍പു കരള്‍, ഹൃദയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
Post Your Comments