ന്യൂഡല്‍ഹി: എന്‍ഡിഎ സഖ്യം വിടുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍. മാത്രമല്ല നരേന്ദ്ര മോഡി തന്നെയാവും അടുത്ത പ്രധാനമന്ത്രിയെന്നും ്അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെയുമല്ല എന്‍ഡിഎ കടന്നു പോകുന്നത്. 2019ലെ പ്രധാനമന്ത്രി പദത്തിലേക്ക് ഒഴിവില്ലെന്ന് താനന്‍ നേരത്തെ പറഞ്ഞതാണ്. ഇപ്പോഴും അപ്പോഴും മോഡി തന്നെ ഇന്ത്യയെ നയിക്കുമെന്നും ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ പസ്വാന്‍ പറഞ്ഞു.
ദരിദ്രരേയും ദളിതരേയും വോട്ടു ബാങ്കായി മാത്രമാണ് കോണ്‍ഗ്രസ് കണ്ടത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി വളരെ വലിയ കാര്യങ്ങളാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാറില്‍ നിന്നുള്ള ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദിയേയും ഷാനവാസ് ഹുസൈനേയും അദ്ദേഹം പ്രശംസിച്ചു.
ALSO READ: ബിഡിജെഎസ് എന്‍ഡിഎ വിടുന്നതിനെക്കുറിച്ച് കുമ്മനത്തിന് പറയാനുള്ളത്
എല്‍ജെപി എന്‍ഡിഎയില്‍ ഉറച്ചു നില്‍ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പസ്വാന്‍ വ്യക്തമാക്കി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ എന്‍ഡിഎ ഘടക കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി പിന്‍വലിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍ഡിഎയില്‍ ഭിന്നിപ്പുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
Post Your Comments