തിരുവന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്ടര്‍ യാത്രക്കായി ചെലവിട്ടത് കോടികള്‍. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മാത്രം ഹെലികോപ്ടര്‍ യാത്രക്കായി ചെലവഴിച്ചത് 1 കോടി 21 ലക്ഷം രൂപയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുഴുവന്‍ ചെലവിട്ടത് 1 കോടി 70 ലക്ഷം രൂപയുമാണ്.
2011 ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രി സഭ അധികാരമേറ്റ ശേഷം ഹെലികോപ്ടര്‍ യാത്രക്കായി ചെലവിട്ട കോടികളുടെ കണക്കാണ് വിവരാവകാശ നിയമ പ്രകാരം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും യാത്ര നടത്തിയത് എങ്ങോട്ടാണെന്നും ഏത് ഫണ്ടില്‍ നിന്നുള്ള തുകയാണ് ഇതിനുപയോഗിച്ചതെന്നുമുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായിട്ടില്ല.
ഹെലികോപ്ടര്‍ യാത്രയുടെ വിശദാംശങ്ങള്‍ ഇങ്ങനെ:
2013 മുതല്‍ 2016 വരെയുള്ള നാല് വര്‍ഷത്തിനിടെ 8 തവണയാണ് ഉമ്മന്‍ ചാണ്ടി ഹെലികോപ്ടര്‍ യാത്ര നടത്തിയത്. ഇതിനായി സര്‍ക്കാര്‍ ചെലവിട്ടത് 1 കോടി 21 ലക്ഷം രൂപ. ഉമ്മന്‍ചാണ്ടിക്ക് പുറമെ അന്നത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഹെലികോപ്ടര്‍ യാത്രക്ക് ചെലവായത് 17 ലക്ഷം രൂപയാണ്.
കൂടാതെ 2016 ഏപ്രില്‍ 30ന് കൃഷി മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്ന് നടത്തിയ ഹെലികോപ്ടര്‍ യാത്രക്ക് ചെലവിട്ടത് ഒമ്പതേമുക്കാല് ലക്ഷം രൂപയെന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു. ഇത്തരത്തില്‍ 1 കോടി 70 ലക്ഷം രൂപ മുന്‍ യുഡി എഫ് സര്‍ക്കാര്‍ ഹെലികോപ്ടര്‍ യാത്രാ ഇനത്തില്‍ ചെലവിട്ടിട്ടുണ്ട്.
Post Your Comments