ബെംഗളൂരു: ബെംഗളൂരുവിലെ തന്റെ വീട്ടില്‍ നിന്ന് ഒല വഴി ഉത്തരകൊറിയയിലെ പ്യോങ്ങ്യാങ്ങിലേക്ക് പോകാനാകുമോ എന്ന ഒരു വിദ്യാർത്ഥിയുടെ സംശയത്തിന് വെറും 1.4ലക്ഷം രൂപയ്ക്ക് യാത്രയും കാറും തയ്യാറാണെന്നാണ് ഒല ആപ്ലിക്കേഷന്‍ അറിയിച്ചത്. എന്നാൽ ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ഇത് സാങ്കേതിക തകരാറാണെന്ന് ഒല അധികൃതർ പ്രതികരിച്ചു.
Read Also: മൂന്നു ലക്ഷം വരെയുളള കടം എഴുതിത്തളളും
ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള റോഡ് ഗതാഗത മാര്‍ഗ്ഗം നോക്കാന്‍ ഗൂഗിള്‍ മാപ്പിന് പകരം ഒല വെറുതെ ഉപയോഗിച്ചു നോക്കുകയായിരുന്നു. അപ്പോഴാണ് കാബ് ബുക്ക് ചെയ്യാനുള്ള മാര്‍ഗ്ഗം ശ്രദ്ധയില്‍പ്പെട്ടതെന്ന് വിദ്യാർത്ഥി പറയുകയുണ്ടായി. 13840 കിലോമീറ്ററും അഞ്ച് ദിവസത്തെ യാത്രയ്ക്കുമായി ഏതാണ്ട് 1,49088 രൂപയാണ് ആപ്ലിക്കേഷനിൽ കാണിച്ചത്.
Post Your Comments