Latest NewsNewsBusinessAutomobile

ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഒല, പുതിയ നീക്കങ്ങൾ ഇങ്ങനെ

വരും വർഷങ്ങളിൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്

ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ റൈഡ്- ഹെയ്‌ലിംഗ് കമ്പനിയായ ഒല. റിപ്പോർട്ടുകൾ പ്രകാരം, 200 ഓളം എഞ്ചിനീയർമാരെയാണ് കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുന്നത്. എഞ്ചിനീയറിംഗ് മേഖലയിൽ ഏകദേശം രണ്ടായിരത്തോളം തൊഴിലാളികളാണ് ഒലയിൽ ജോലി ചെയ്യുന്നത്. ഇതിൽ നിന്നും 10 ശതമാനത്തോളം ജീവനക്കാരെയാണ് ഒല പിരിച്ചുവിടുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണങ്ങൾ കമ്പനി നൽകിയിട്ടില്ല.

വരും വർഷങ്ങളിൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് കൂടുതൽ എക്സ്പീരിയൻസ് സെന്ററുകൾക്ക് തുടക്കമിടാനാണ് ലക്ഷ്യം. നിലവിൽ, 20 എക്സ്പീരിയൻസ് സെന്ററുകളാണ് ഒലയ്ക്ക് ഉള്ളത്. എന്നാൽ, അടുത്ത വർഷം മാർച്ച് മാസത്തോടെ എക്സ്പീരിയൻസ് സെന്ററുകളുടെ എണ്ണം 200 ആയി ഉയർത്താൻ സാധ്യതയുണ്ട്.

Also Read: ഹൃദയസ്തംഭനം സംഭവിക്കുന്നത് രാവിലെ നാല് മണിക്കും പത്ത് മണിക്കും ഇടയില്‍: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ജനപ്രിയ റൈഡ്- ഹെയ്‌ലിംഗ് കമ്പനിയായതിനാൽ നിരവധി ഉപഭോക്താക്കളാണ് ടെസ്റ്റ് റൈഡിനായി ആവശ്യപ്പെടുന്നത്. ഉപഭോക്താക്കൾ ഓൺലൈനായാണ് കൂടുതലായി വാങ്ങലുകൾ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button