
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആദ്യ ഇലക്ട്രിക്ക് പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഒല. ആഗോളതലത്തിൽ ആയിരിക്കും ഒലയുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിക്കുക. റിപ്പോർട്ടുകൾ പ്രകാരം, തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഒലയുടെ ഇലക്ട്രിക് കാർ എത്തുക.
നിലവിൽ, ചുവന്ന നിറത്തിലുള്ള കാറിന്റെ മുൻചക്രം മാത്രം കാണിച്ചുള്ള ഷോർട്ട് വീഡിയോ ഒല പങ്കുവെച്ചിട്ടുണ്ട്. ഒല സിഇഒ ഭവീഷ് അഗർവാളാണ് ഷോർട്ട് വീഡിയോ പുറത്തിറക്കിയത്. കൂടാതെ, ‘പികചർ അഭി ഭി ബാക്കി ഹമ്മി മേരെ ദോസ്ത്’ എന്ന് കുറിച്ചിരിക്കുന്ന പോസ്റ്റും ഭവീഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് ഇലക്ട്രിക് കാറിന്റെ ചില സവിശേഷതകളുമായി ബന്ധപ്പെട്ടുള്ള വീഡിയോ പുറത്തിറക്കിയിരുന്നു.
Also Read: റെനീസ് തന്നെ വിവാഹം കഴിക്കും, നജ്‌ലയും കുട്ടികളും ഒഴിഞ്ഞുപോണം: കാമുകിയുടെ ഭീഷണി, പിന്നാലെ കൂട്ടമരണം
ഇലക്ട്രിക് സ്പോർട്സ് കാർ വികസിപ്പിക്കുന്നതിനെ കുറിച്ച് മുമ്പ് തന്നെ ഒല സൂചനകൾ പങ്കുവെച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അന്ന് ഇക്കാര്യങ്ങൾ അറിയിച്ചിരുന്നത്.
Post Your Comments