ഇന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അക്കൗണ്ടുള്ള ഒരു ബാങ്കാണ് എസ്.ബി.ഐ. അതുകൊണ്ട് തന്നെ നാം പല ലോണുകള്‍ക്കായി ആശ്രയിക്കുന്നതും എസ്.ബി.ഐയെ തന്നെയാണ്. ലോണുകള്‍ എടുക്കുമ്പോള്‍ പ്രത്യേകിച്ച് ബിസിനസ് ലോണുകള്‍ എസ്.ബിഐയില്‍ നിന്നും എടുക്കുമ്പോള്‍ നമ്മള്‍ മുഖ്യമായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.
ബിസിനസ് വിപുലീകരണത്തിനോ പുതിയ ബിസിനസ് ആരംഭിക്കുന്നതിനോ സംരംഭകര്‍ക്ക് എസ്ബിഐ വായ്പ നല്‍കും. 21 മുതല്‍ 65 വയസ്സു വരെയുള്ളവര്‍ക്ക് ലോണ്‍ ലഭിക്കുന്നതാണ്. കുറഞ്ഞ പലിശ നിരക്കാണ് മറ്റ് ബാങ്കുകളെ അപേക്ഷിച്ച് എസ്ബിഐ ബിസിനസ് ലോണിന്റെ പ്രത്യേകത. കൂടാതെ പ്രോസസ്സിംഗ് ചാര്‍ജും വളരെ കുറവാണ്. ലോണ്‍ തുകയുടെ 2 മുതല്‍ 3 ശതമാനം വരെയാണ് പ്രോസസിംഗ് ചാര്‍ജ്.
Also Read : കിഫ്ബി: 1391.96 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം
എസ്ബിഐ ബിസിനസ് വായ്പാ പലിശ നിരക്ക് നിങ്ങള്‍ അപേക്ഷിക്കുന്ന വായ്പയെ ആശ്രയിച്ചിരിക്കുന്നു. വായ്പ എടുക്കുന്ന തുക കൂടുന്നതിന് അനുസരിച്ച് പലിശ കുറവാണ്. കുറഞ്ഞ തുകയാണ് വായ്പ എടുക്കുന്നതെങ്കില്‍ പലിശ അല്‍പ്പം കൂടും. എസ്ബിഐയുടെ ബിസിനസ് ലോണ്‍ പലിശ നിരക്ക് 11.20 മുതല്‍ 16.30 ശതമാനം വരെയാണ്. ഒരു വര്‍ഷം മുതല്‍ 4 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. അഞ്ച് ലക്ഷം മുതല്‍ 100 കോടി വരെ ഇത്തരത്തില്‍ ലോണ്‍ എടുക്കാം. മറച്ചു വയ്ക്കുന്ന മറ്റ് ഫീസുകളോ അഡ്മിനിസ്‌ട്രേഷന്‍ നിരക്കുകളോ എസ്ബിഐ ബിസിനസ് ലോണിന് ഇല്ല. കൂടാതെ കുറഞ്ഞ നടപടി ക്രമങ്ങള്‍ മാത്രമാണുള്ളത്.
നിങ്ങളുടെ സിബില്‍ സ്‌കോര്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതല്‍ പലിശ നല്‍കേണ്ടി വരും. മികച്ച സിബില്‍ സ്‌കോറാണ് ഉള്ളതെങ്കില്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ലഭിക്കും. ബിസിനസ് ലോണ്‍ ലഭിക്കാന്‍ കുറഞ്ഞത് 700 പോയിന്റെങ്കിലും സിബില്‍ സ്‌കോര്‍ ആവശ്യമാണ്.
Post Your Comments