Latest NewsNewsInternational

46കാരനൊപ്പം ഒളിച്ചോടിയ 16കാരിക്ക് സംഭവിച്ചതിങ്ങനെ; നടന്നത് നാടകീയ സംഭവങ്ങള്‍

പെന്‍സില്‍വാനിയ: നാല്‍പ്പത്തിയാറുകാരനൊപ്പം ഒളിച്ചോടിയ പതിനാറുകാരിയെ രണ്ടാഴ്ചയ്ക്കു ശേഷം കണ്ടെത്തി. സ്‌കൂളില്‍ നിന്നും 45കാരനായ കെവിന്‍ എസ്റ്ററിനേയും 16കാരിയായ അമി യുവിനെയുമാണ് മെക്‌സിക്കോയില്‍ നിന്നും പോലീസ് കണ്ടെത്തിയത്. മാര്‍ച്ച് അഞ്ചിനാണ് സ്‌കൂളില്‍ നിന്നും അമിയെ കാണാതാകുന്നത്. അമിയുടെ സ്‌കൂളില്‍ നിന്നും പലപ്പോഴും അമിയുടെ രക്ഷിതാക്കള്‍ അറിയാതെ അമിയെ സ്‌കൂളില്‍ നിന്നും ഇറക്കിക്കൊണ്ടു പോകുമായിരുന്നു. ഇടയ്ക്കൂടെ കെവിന്റെ കൂടെ പോകാനായി അമി ചെയ്തതാണ് ഏവരേയും ഞെട്ടിപ്പിക്കുന്നത്.

കെവിന്റെ കൂടെ സ്‌കൂളില്‍ നിന്നും പോകാനായി കെവിനെ തന്റെ രണ്ടാമച്ഛനായി അമി ചിത്രീകരിക്കുകയായിരുന്നു. സ്‌കൂളുകളിലെ രേഖകളിലെല്ലാം അമി കെവിനെ തന്റെ രണ്ടാം അച്ഛനായി രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ചയായിരുന്നു ഫിലാഡല്‍ഫിയയിലെത്തിയ അമിയേയും കെവിനേയും അവിടെനിന്ന് 97 മൈല്‍ അകലെയുള്ള അലെന്റോണില്‍ നിന്നും പോലീസ് പിടികൂടിയത്. നാല്‍പ്പത്തിയാറുകാരനായ കെവിന്‍ കല്ല്യാണം കഴിഞ്ഞതും നാല് കുട്ടികളുടെ അച്ഛനും കൂടിയാണ്.

Also Read : തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന് ആസിഡ് ഇൻജക്ഷൻ നൽകി

അതേസമയം അമിയെ കാണാതായതിനെ തുടര്‍ന്ന് താനിതുവരെ ഒന്നും കഴിച്ചിട്ടില്ലെന്നും ഒന്ന് ഉറങ്ങിയിട്ടല്ലെന്നും ഇപ്പോഴാണ് മോളെ കണ്ടെത്തിയതിനു ശേഷമാണ് തനിക്ക് സമാധാനമായതെന്നും അമിയുടെ അമ്മ മ്യുവു ലുവു അറിയിച്ചു.
ഫിലാഡല്‍ഫിയയില്‍ നിന്നും ഡള്ളസ് വരെ ടിക്കറ്റുകള്‍ അമിയും കെവിനും വാങ്ങുകയും കാന്‍കണിലേക്ക് പോകുകയും ചെയ്തതായി പ്രാദേശിക പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button