പറ്റ്ന: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്റെ കാഴ്ച നഷ്ടപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് പറ്റ്നയില്‍ നിന്നും 140 കിമീ അകലെയുള്ള ബെഗുസരൈ ജില്ലയിലാണ് സംഭവം നടന്നത്. ട്രാക്ടര്‍ ഡ്രൈവറായ ഗൗതം കുമാര്‍ ചൗധരി തന്റെ മുതലാളിയായ ദയാറാം സിംഗിന്റെ ഭാര്യയുമായി പ്രണയത്തിലായി. കഴിഞ്ഞയാഴ്ച രണ്ട് കുട്ടികളുടെ മാതാവായ കാമുകിയുമൊത്ത് ഗൗതം കുമാര്‍ ഒളിച്ചോടി.
എന്നാൽ ദയാറാം സിംഗിന്റെ പരാതി പ്രകാരം പത്ത് ദിവസത്തിനുള്ളില്‍ പോലീസ് ഇയാളുടെ ഭാര്യയെ കണ്ടെത്തി. തുടർന്ന് ദയാറാമിനൊപ്പം ഭാര്യ മടങ്ങി. എന്നാൽ സംഭവ ദിവസം ദയാറാമിന്റെ ഭാര്യയ്ക്ക് ഗൗതം കുമാറിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ് അവരുടെ കുടുംബാംഗങ്ങള്‍ ഗൗതം കുമാറിനെ വിളിച്ചു. കാമുകിയെ കാണാനായി ഗൗതം കുമാര്‍ വരുന്ന വഴിക്ക് 25 പേരടങ്ങുന്ന സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി.
വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണുകളില്‍ ആസിഡ് കുത്തിവെച്ചു. ശേഷം ഗൗതം കുമാറിനെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. ഗൗതമിന്റെ നിലവിളി കേട്ടെത്തിയ ചിലര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിസിച്ചെങ്കിലും ഇയാളുടെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി . മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments