തിരുവനന്തപുരം: വിവാദ ഭൂമി കൈമാറ്റം സബ് കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു. വർക്കലയിൽ സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്. അയ്യരുടെ കൈമാറ്റ ഉത്തരവ് ജോയി എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കെ. വാസുകിയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. റവന്യൂ മന്ത്രി ലാന്റ് റവന്യൂ കമ്മീഷണർ സംഭവത്തെകുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും വിഷയത്തിൽ ജോയി എംഎൽഎ പരാതി നൽകിയിരുന്നു. അയിരൂര്‍ പോലീസ് സ്റ്റേഷന് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്ന വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള ഭൂമിയാണ് ദിവ്യ എസ്. അയ്യർ വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിറക്കിയത്.
നിയമപ്രകാരം നോട്ടീസ് നല്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തത്തിനെതിരെ സ്ഥലമുടമ ജെ.ലിജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കളക്ടറെ ചുമതലപ്പെടുത്തി കോടതി ഉത്തരവിട്ടു. . ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കളക്ടര്‍ ഉത്തരവിട്ടത്.
ALSO READ ;വെള്ളം അനാവശ്യമായി പാഴാക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ
Post Your Comments