Latest NewsIndia

ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും വാ​ർ​ത്ത​ക​ൾ​ക്കും നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും വാ​ർ​ത്ത​ക​ൾ​ക്കും നി​യ​ന്ത്ര​ണം ന​ട​പ്പാക്കുമെന്ന സൂചനകൾ നൽകി കേ​ന്ദ്ര വാ​ർ​ത്താ വി​നി​മ​യ പ്ര​ക്ഷേ​പ​ണ വ​കു​പ്പു മ​ന്ത്രി സ്മൃ​തി ഇ​റാ​നി​. മാ​ധ്യ​മ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യി പി​ന്തു​ട​രേ​ണ്ട ത​ര​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ർ​മി​ക്കാ​നും സാ​ധി​ക്കു​മെ​ങ്കി​ൽ നി​യ​മം നി​ർ​മി​ക്കാ​നു​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ​ദ്ധ​തി​യെന്നും മന്ത്രി വ്യക്തമാക്കുന്നു.

ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള നി​ല​വി​ലെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വ്യ​ക്ത​ത​യി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യി സ​ർ​ക്കാ​ർ ആ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നെന്നും ​സ്‌മൃതി ഇ​റാ​നി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. അതേസമയം വ്യാ​ജ​വാ​ർ​ത്ത​ക​ളെ സം​ബ​ന്ധി​ച്ചും വാ​ർ​ത്ത​യും കാ​ഴ്ച​പ്പാ​ടു​ക​ളും ത​മ്മി​ലു​ള്ള നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കു​ന്ന ചി​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും വ്യ​ക്തി​ക​ളെ​ സം​ബ​ന്ധി​ച്ചും സ്മൃ​തി ഒ​രു ചാ​ന​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ സൂ​ചി​പ്പി​ച്ചിരുന്നു.

ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കും കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന നി​യ​മം ഓ​ണ്‍​ലൈ​ൻ ലോ​ക​ത്ത് പു​തി​യ പോ​രാ​ട്ട​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്നു ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നത്.

ALSO READ ;അബുദാബി യുവാവ് വീഡിയോകളിലൂടെ അപമാനിച്ചെന്ന് യുവതിയുടെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button