കൊച്ചി: കൊച്ചി-അങ്കമാലി അതിരൂപതാ തര്‍ക്കം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിവാദ പ്രസ്താവനയുമായി പി സി ജോർജ്ജ്. തർക്ക വിഷയത്തില്‍ രണ്ട് കൂട്ടരേയും കുറ്റപ്പെടുത്തുന്ന നേതാവാണ് പിസി ജോര്‍ജ്. എന്നാൽ ഈ വിഷയത്തെ പറ്റി പറഞ്ഞപ്പോൾ പി സി ഉപയോഗിച്ച വാക്കുകൾ കേട്ട് ഞെട്ടിയത് ദളിത് സമൂഹമാണ്. വൈദീകനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരിക്കുകയാണ് പി സി. പുലയ സ്ത്രീയില്‍ ഉണ്ടായ വൈദികന്‍ പറഞ്ഞാല് എങ്ങനെ കത്തോലിക്കാ സഭ കേള്‍ക്കും… ഈ വാക്കുകളാണ് പിസിയെ വിമര്‍ശനത്തിന് കാരണമാകുന്നത്.
പുലയ സ്ത്രീയില്‍ ജനിച്ചവര്‍ വൈദികരാകുന്നത് സഭയ്ക്ക് നാണക്കേടുണ്ടാക്കുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഈ ചന്തകളാണെന്ന തരത്തിലാണ് പൂഞ്ഞാറിലെ എംഎല്‍എ വിമര്‍ശനമുന്നയിക്കുന്നത്. രണ്ട് മുന്നണികളില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോഴും ദളിതരടക്കമുള്ള ജനവിഭാഗങ്ങളുടെ പിന്തുണയിലാണ് പൂഞ്ഞാറില്‍ നിന്നും പിസി ജോര്‍ജ് ജയിച്ച് കയറിയത്. അത്തരത്തിലൊരു നേതാവാണ് പുലയ സ്ത്രീയില്‍ ജനിച്ച വൈദികനെ കളിയാക്കുന്നത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചാവിഷയമാണ് പിസിയുടെ വാക്കുകള്‍.
എറണാകുളം അങ്കമാലി രൂപതയില്‍ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട്. അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും. വലിയ താമസമില്ലാതെ-പിസി വിമര്‍ശനം ഉന്നയിക്കുന്നു. ഈ വിഡോയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. അങ്കമാലിയിലെ ഏറ്റവും വലിയ കുടുബത്തിന്റെ പേരാണ് ഈ വൈദികന് ഒപ്പമുള്ളത്. ഞാന്‍ ചിന്തിച്ചു. എങ്ങനെ ഇയാള്‍ ചന്തകള്‍ക്കൊപ്പം കൂടിയെന്ന്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ജനിച്ചതാണ്. പോരെ. അവന്‍ വൈദികനായി. എങ്ങനെ സഭ നന്നാകും. പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്.
ഇപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും പത്തു ചക്രം കാണുമ്പോൾ ഇവനൊക്കെ ഹാലിളകുമെന്നും പിസി ജോര്‍ജ് പറയുന്നു. അതായത് ദളിത് വിഭാഗത്തില്‍പ്പെട്ടവരെ കടന്നാക്രമിക്കുകയാണ് പിസി ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വികാരം. പിസി ജോര്‍ജിന്റെ ദളിത് സ്നേഹം പൊള്ളയാണെന്ന് വിശദീകരിക്കുന്നതാണ് ചര്‍ച്ചകള്‍.ഇതിനൊപ്പം പിസിക്കെതിരെ ജാതി അധിക്ഷേപത്തിന് കേസ് കൊടുക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
Post Your Comments