Latest NewsNewsInternationalGulf

അബുദാബി യുവാവ് വീഡിയോകളിലൂടെ അപമാനിച്ചെന്ന് യുവതിയുടെ പരാതി

അബുദാബി: സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്ത വീഡിയോകളിലൂടെ യുവാവ് അപമാനിച്ചുവെന്ന പരാതിയുമായി യുവതി. അബുദാബിയിലാണ് സംഭവം. ഇരുവരും അബുദാബി സ്വദേശികളാണ്. തിന്നെ അസഭ്യം പറയുകയും തനിക്കെതിരെ ചീത്ത പറയുകയും ചെയ്യുന്ന 30 വീഡിയോകളാണ് യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്നാണ് യുവതിയുടെ പരാതി.

വീഡിയോ പ്രചരിക്കുന്ന വിവരം യുവതിയെ ഒരു സുഹൃത്താണ് അറിയിക്കുന്നത്. സസ്‌നാപ്ചാറ്റിലൂടെയാണ് വീഡിയോ പ്രചരിച്ചത്. തുടര്‍ന്ന് യുവതി പരാതി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് യുവതിക്കുള്ളത്. തന്റെ അഭിമാനത്തെ തകര്‍ക്കുന്നതാണെന്ന് ആരോപിക്കുന്നു.

also read: കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം : ചെറുമകള്‍ക്കെതിരെ കേസ് (വീഡിയോ കാണാം)

തന്റെ സുഹൃത്തുക്കള്‍ക്കും ഇത്തരത്തിലെ വീഡിയോകള്‍ ലഭിച്ചു. വീഡിയോയില്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ എന്താണെന്ന് യുവതി പറഞ്ഞില്ല. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ വീഡിയോ യുവതിയെ അധിക്ഷേപിക്കുന്നതാണെന്നും കണ്ടെത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം യുവാവ് ആരോപണം നിഷേധിച്ചു. വീഡിയോയുമായി തനിക്ക് ബന്ധം ഒന്നുമില്ലെന്ന് ഇയാള്‍ വാദിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ തന്നെയാണ് പ്രതിയെന്ന് തിരിച്ചറിയുകയായിരുന്നു.

shortlink

Post Your Comments


Back to top button