തിരുവനന്തപുരം•അതീവ സുരക്ഷാ മേഖലയായ രാജ്ഭവന് മുകളിലൂടെ ഡ്രോണ്‍ പറന്നത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച രാവിലെ 10:30 ഓടെയാണ് സംഭവം. രാജ്ഭവനില്‍ നിന്ന് അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു വിവാഹ വീട്ടില്‍ നിന്നാണ് ഡ്രോണ്‍ ക്യാമറ പറത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് വീട്ടുകാര്യ ചോദ്യം ചെയ്ത അന്വേഷണ സംഘം ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ച യുവാവിനെയും ക്യാമറയും കസ്റ്റഡിയിലെടുത്തു.
കമ്മീഷണര്‍ ഓഫീസില്‍ വച്ച് നടത്തിയ പരിശോധനയില്‍ രാജ് ഭവന്‍ ഉള്‍പ്പെടുന്ന പ്രദേശം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയതായി കണ്ടെത്തി.
അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ച സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് രാജ്ഭവന്‍ അധികൃതര്‍ കണക്കാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെ രാജ്ഭവന്‍ പരിസരത്തു നിയോഗിച്ചിട്ടുണ്ട്. ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കി.
യുവാവിനെ പോലീസ് സംഘം വൈകിയും ചോദ്യം ചെയ്തുവരികയാണ്. ദിശമാറി പോകുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. രാജ്ഭവന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സംബന്ധിച്ച് ഇയാള്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അതിനിടെ, കേസ് ഒതുക്കിതീര്‍ക്കാന്‍ പോലീസിലെ ഒരു ഉന്നതന്‍ നടത്തിയ ഇടപെടല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
Post Your Comments