KeralaLatest NewsNews

മൊബൈല്‍ ഫോണില്‍ സംസാരിച്ചു ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി

കണ്ണൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. കെഎല്‍ 58 9097 നമ്പര്‍ ശ്രീഹരി ബസ്സിന്റെ ഡ്രൈവര്‍ പി. നിഖിലിന്റെ ലൈസൻസ് ആണ് റദ്ദാക്കിയത്. ഞായറാഴ്ച രാവിലെ കാല്‍ മണിക്കൂറോളമാണ് നിഖിൽ ഫോൺ സംസാരിച്ച് ബസ് ഓടിച്ചത്.

Read Also: ‘ബിക്കിനി എയര്‍ലൈന്‍സ്’ ഇന്ത്യയിലേക്കും, ഉടന്‍ സര്‍വീസ് ആരംഭിക്കും

ഫോണ്‍ ഉപയോഗിക്കരുതെന്ന് പലതവണ യാത്രക്കാര്‍ ഓര്‍മിപ്പിച്ചിട്ടും ഇയാള്‍ ഗൗനിച്ചില്ല. തുടർന്ന് യാത്രക്കാർ ഇത് വീഡിയോയിൽ പകർത്തുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇയാൾക്കെതിരെ നടപടി ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button