Latest NewsNewsInternational

‘ബിക്കിനി എയര്‍ലൈന്‍സ്’ ഇന്ത്യയിലേക്കും, ഉടന്‍ സര്‍വീസ് ആരംഭിക്കും

ന്യൂഡല്‍ഹി: ബിക്കിനി എയര്‍ലൈന്‍സ് എന്ന ചെല്ലപ്പേരുള്ള വിയറ്റ്‌നാമിലെ വിയര്‍ട്ട് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്കും സര്‍വീസ് ആരംഭിക്കുന്നു. ബിക്കിനിയിട്ട മോഡലുകളാല്‍ സമ്പുഷ്ടമായ വിമാനം ജൂലൈയ്ക്കും ആഗസ്റ്റിനും ഇടയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും. വിയറ്റ്നാമിലെ ഏറ്റവും ചെലവുകുറഞ്ഞ വിമാനക്കമ്പനി കൂടിയാണിത്. ന്യൂഡല്‍ഹിയില്‍ നിന്നും വിയറ്റനാം നഗരമായ ഹോചിമിനിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസ് നടത്താനാണ് കമ്പനിയുടെ പദ്ധതി.

അല്‍പ്പ വസ്ത്ര ധാരിണികളായ എയര്‍ഹോസ്റ്റസുമാരാണ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് സേവനവുമായി എത്തുന്നത്. വിയറ്റ്നാമിലെ ആദ്യ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോ എന്ന സ്ത്രീയാണ് വിമാനക്കമ്പനിയുടെ ആശയത്തിന് പിന്നില്‍. വിയേര്‍ജെറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ താവോയുടെ വ്യത്യസ്ത പരീക്ഷണം വന്‍ വിജയമാകുകയും ചെയ്തു.

വിയറ്റ്‌നാമിലെ ആദ്യ സ്വകാര്യ എയര്‍ലൈന്‍സായ വിയര്‍ട്ട് ജറ്റ് 2011ലാണ് സര്‍വീസ് ആരംഭിച്ചത്. 2017ല്‍ 17 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത വിയേര്‍ട്ട്ജറ്റ് 986 ദശലക്ഷം ഡോളറാണ് ആ വര്‍ഷം സമ്പാദ്യമായി നേടിയത്. ആഭ്യന്തരമായും അന്താരാഷ്ട്രമായും 60 റൂട്ടുകളിലാണ് ഇപ്പോള്‍ കമ്പനിയിലെ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. വിമാനജീവനക്കാരികള്‍ ബിക്കിനി വേഷത്തില്‍ യാത്രക്കാര്‍ക്കിടയിലൂടെ നടക്കുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും പെട്ടെന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലോകം അറിയുകയും വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ നീക്കം ശക്തമായ വിമര്‍ശനത്തിനും ഇടവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനി ഇന്ത്യയിലേക്കും സര്‍വ്വീസുമായി വരുന്നത്. ഇന്ത്യയിലേക്ക് ബിക്കിനി എയര്‍ ലൈന്‍സ് സര്‍വീസ് തുടങ്ങാനിരിക്കെ എങ്ങിനെയായിരിക്കും പ്രതികരണമെന്ന ആശങ്കയും എയര്‍ലൈനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button