കര്‍ണ്ണാടക: കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടേയും മകന്‍ ഹര്‍ഷ മൊയ്ലിയുടേയും ട്വീറ്റുകളെ ചൊല്ലി കർണാടകയിൽ കോൺഗ്രസ് പാർട്ടിയിൽ കലഹം. കോൺഗ്രസിൽ പണമാണ് പ്രധാനമെന്നും പണത്തെ ആശ്രയിച്ചാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ പോലും നിശ്ചയിക്കുന്നതെന്നുമായിരുന്നു ട്വീറ്റ്.
also read:രാജ്യസഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പില്‍ നിന്നും കേരളാകോണ്‍ഗ്രസ് വിട്ടുനിന്നേക്കും
ട്വീറ്റ് ചർച്ചയതോടെ തന്റെ നിയന്ത്രണത്തിലല്ല അക്കൗണ്ടെന്നും, ഇത് ശരിയായ ട്വീറ്റ് അല്ലെന്നും നേതാവ് പ്രതികരിച്ചിരുന്നു. ശേഷം ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. എന്നാൽ അച്ഛൻ ട്വീറ്റ് പിൻവലിച്ച് നിമിഷങ്ങൾക്കകം ഇതേ ട്വീറ്റ് മകന്റെ അക്കൗണ്ടിൽ വന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ട്വീറ്റ് ടാഗ് ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്‌നം കൂടുതൽ രൂക്ഷമായത്. തുടർന്ന് പാർട്ടിക്കുള്ളിലും ചേരിതിരിവുണ്ടായി.
Post Your Comments