ന്യൂഡല്‍ഹി:രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്നും കേരളാകോണ്‍ഗ്രസ് (എം)വിട്ടുനില്‍ക്കാന്‍ സാധ്യത. ഒരു മുന്നണിക്കും പിന്തുണ നല്‍കില്ല. കൂടാതെ അന്തിമ തീരുമാനം ഇന്നത്തെ സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഉണ്ടായേക്കും. എന്നാല്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കില്ല.
Also Read : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതൃത്വം
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമെന്ന് ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ്-എം നിര്‍ണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പ്രഖ്യാപനുമുണ്ടാകില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷം നിലപാട് പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് തീരുമാനം.
എന്നാല്‍, ഇടതു മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ ഈ നീക്കത്തോടു ശക്തമായ എതിര്‍പ്പാണു പ്രകടിപ്പിച്ചിരുന്നത്. സിപിഐ നേതാക്കളും കേരള കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളും നടന്നിരുന്നു.
Post Your Comments