
ലണ്ടന്‍: പ്രസവങ്ങള്‍ കാണുകയും കുഞ്ഞുങ്ങളെ ആദ്യമായി കൈകളില്‍ എടുക്കുകയും ചെയ്യുന്നത് ഡോക്ടര്‍മാരാണ്. താന്‍ അമ്മയായപ്പോള്‍ മിഡ് വൈഫായ എമിലി ഡയലിന് ഒരു ആഗ്രഹം. മറ്റൊന്നുമല്ല സ്വന്തം കുഞ്ഞിനെ ആദ്യം തന്റെ കൈകള്‍ കൊണ്ട് എടുക്കണം. മാത്രമല്ല അത് ക്യാമറയില്‍ പകര്‍ത്തണമെന്നും എമിലി ആഗ്രഹിച്ചു.
കുഞ്ഞിനെ കൈയ്യില്‍ എടുക്കുമ്പോള്‍ മാത്രം ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് അറിഞ്ഞാല്‍ മതിയെന്നും എമിലിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ദിവസങ്ങളും മാസങ്ങളും കടന്ന് എമിലി കാത്തിരുന്ന ദിവസം എത്തി. എമിലിയുടെ പ്രസവ ദിവസം വന്നുച്ചേര്‍ന്നു. കെന്റക്കിയിലെ ആശുപത്രിയിലായിരുന്നു എമിലിയുടെ പ്രസവം. എമിലിയുടെ ആഗ്രഹപ്രകാരം തന്നെ ഡോക്ടര്‍മാര്‍ പ്രസവത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി.
also read : കെ.എസ്.ആര്.ടി.സി ബസില്‍ ആദിവാസി യുവതിയ്ക്ക് പ്രസവം
പ്രസവ സമയം എമിലിയുടെ വയര്‍ മാത്രമാണ് മരവിപ്പിച്ചിരുന്നത്. അതിനാല്‍ തന്നെ നടക്കുന്നതെല്ലാം അവര്‍ക്ക് അറിയാമായിരുന്നു. ആഗ്രഹം പോലെ തന്നെ ശസ്ത്രക്രിയ നടക്കുന്നതിനിടെ കുഞ്ഞിനെ ആദ്യമായി തൊട്ടതും പുറത്തേക്ക് എടുത്തതും എമിലിയായിരുന്നു. എത്രയോ പ്രസവങ്ങള്‍ എമിലി കണ്ടിട്ടുണ്ടെങ്കിലും സ്വന്തം കുഞ്ഞിനെ ആദ്യമായി തൊട്ടപ്പോള്‍ പറഞ്ഞറയിക്കാന്‍ പറ്റാത്ത വികാരമായിരുന്നു ഉണ്ടായിരുന്നതെന്ന് എമിലി പറയുന്നു. ഇത് തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷമാണെന്നാണ് എമിലി പറയുന്നത്.
കുഞ്ഞിനെ കൈകളില്‍ എടുത്തപ്പോള്‍ തന്നെ പെണ്‍കുഞ്ഞാണെന്ന് എമിലിക്ക് മനസിലായി. അപ്പോള്‍ തന്നെ അവള്‍ക്ക് എമ്മ എന്ന പേരുമിട്ടു. എമിലിയുടെയും ഭര്‍ത്താവ് ദാനിയലിന്റെയും രണ്ടാമത്തെ കുഞ്ഞാണ് എമ്മ. ആദ്യത്തെ കുഞ്ഞ് പ്രസവത്തില്‍ തന്നെ മരിച്ചിരുന്നു. തന്റെ കരിയറും ജീവിതവും ഒരുമിച്ച നിമിഷം എന്നാണ് കുഞ്ഞിന്റെ ജനനത്തെ എമിലി വിശേഷിപ്പിക്കുന്നത്.
Post Your Comments