കല്പറ്റ: കെ.എസ്.ആര്.ടി.സി ബസിൽ യതയ്ക്കിടെ ആദിവാസി യുവതി പ്രസവിച്ചു. അമ്പലവയൽ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിെന്റ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കവിത കല്പറ്റക്ക് സമീപം വെച്ചാണ് പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും കല്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read:ബംഗാളി യുവതി ആലപ്പുഴയിലെ നടുറോഡില്‍ പ്രസവിച്ചു
നിലവില്‍ അമ്മയും കുഞ്ഞും ആരോഗ്യ പ്രശ്നങ്ങളില്ലാതെ സുഖമായിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം. കുറച്ചു നാളായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു മാസത്തിന് ശേഷമെ പ്രസവം നടക്കുകയുള്ളുവെന്ന് ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോടും പറയാതെ ആശുപത്രിയില്‍ നിന്ന് പോരുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വഴിക്ക് വെച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. കലക്ടർ എസ്. സുഹാസ് ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദർശിച്ചു. അടിയന്തര ധനസഹായമായി 5000 രൂപ അനുവദിച്ചതായി കലക്ടർ പറഞ്ഞു.
Post Your Comments