Latest NewsNewsIndia

മന്‍മോഹന്‍ സിംഗിനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി നവജ്യോത് സിംഗ് സിദ്ദു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ച്‌ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. മന്‍മോഹന്‍ ഒരേസമയം സര്‍ദാറും കാര്യക്ഷമതയുമുള്ള ആളാണെന്ന് സിദ്ദു പറയുകയുണ്ടായി. ‘മന്‍മോഹന്‍സിംഗിന്റെ നിശബ്ദതയ്ക്ക് ചെയ്യാനായതൊന്നും ബി.ജെ.പിയുടെ ശബ്ദബഹളങ്ങള്‍ക്ക് ചെയ്യാനായിട്ടില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യു.പി.എ സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങള്‍ താൻ തിരിച്ചറിയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പോളിയോ വാക്‌സിന്‍ വിതരണത്തിനിടെ ഭീകരാക്രമണം : രണ്ട് മരണം

മന്‍മോഹന്‍ സിങ് ഒരു ജ്യോത്സ്യനാണ്. ജിഡിപിയില്‍ രണ്ടു ശതമാനം ഇടിവുണ്ടാകുമെന്ന് താങ്കള്‍ പ്രവചിച്ചു, അത് സത്യമായി. താങ്കളുടെ കാലത്ത് സമ്പദ് രംഗം ഒരു അറബി കുതിരയെപ്പോലെ കുതിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോളാകട്ടെ അത് ആമയെപ്പോലെയാണ് നീങ്ങുന്നതെന്നും നവജ്യോത് സിംഗ് സിദ്ദു കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button