പോര്‍ട്ട് ലൂയിസ്: ഷോപ്പിങ് വിവാദത്തെ തുടര്‍ന്ന് പ്രസിഡന്റ് രാജിവെച്ചു. മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരീബ് ഫാകിം ആണ് വലിയ വിവാദത്തെ തുടര്‍ന്ന് രാജിവെച്ചത്. സാമ്പത്തിക ക്രമക്കേടും അഴിമതിയാരോപണവും നേരിടുന്ന അമീനക്കെതിരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങിക്കൂട്ടിയെന്നും ആരോപണമുയര്‍ന്നിരുന്നു.
Also Read : കാല്‍നൂറ്റാണ്ടിന്‍റെ ഭരണം അവസാനിപ്പിച്ച് മണിക് സര്‍ക്കാര്‍ രാജിവെച്ചു
ആഫ്രിക്കയിലെ ഏക വനിതാ ഭരണാധികാരിയായിരുന്നു അമീന. പ്ലാനറ്റ് എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അമീന ഇറ്റലി, ദുബായ് എന്നിവിടങ്ങളില്‍ നിന്നും ഷോപ്പിങ് നടത്തിയെന്ന വാര്‍ത്തകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
അതേസമയം രാജി വെക്കുന്നത് രാജ്യതാല്‍പര്യത്തിന് അനുസരിച്ചാണെന്ന് അമീനയുടെ അഭിഭാഷകന്‍ യൂസുഫ് മുഹമ്മദ് പറഞ്ഞു. കെമിസ്ട്രി പ്രൊഫസറായിരുന്ന അമീന 2015ലാണ് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റത്.
Post Your Comments