ട്യൂണിസ് : ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ടുണീഷ്യന്‍ തലസ്ഥാനത്തെ ആശുപത്രിയിലാണ് കുട്ടികൾ മരിച്ചത്. അണുബാധയുണ്ടായതിനേത്തുടര്ന്നാണ് കുട്ടികള്‍ മരിച്ചതെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി അബ്ദ്റൗഫ് ഷെരീഫ് രാജിവച്ചത്.
11 കുട്ടികളാണ് ഇതുവരെ മരണമടഞ്ഞത്. സംഭവത്തേക്കുറിച്ച് വിവിധതലങ്ങളിലായി അന്വേഷണം നടന്നുവരികയാണെന്ന് ടുണീഷ്യന്‍ പ്രധാനമന്ത്രി യൂസഫ് ചാഹെദ് പറഞ്ഞു. നാല് മാസം മുന്‍പാണ് അബ്ദ്റൗഫ് ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്. ടുണീഷ്യയിലെ പബ്ലിക് ഹെൽത്ത് കെയർ സെക്യൂരിറ്റി നോർത്ത് ആഫ്രിക്കയിലെ ഏറ്റവും മികച്ച സ്ഥാപനമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ സംഭവം സ്ഥാപനത്തിന്റെ അന്തസ്സിനെ ബാധിച്ചു.
Post Your Comments