ന്യൂഡല്‍ഹി: പേരുമാറ്റി താരമാകാനൊരുങ്ങി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ‘ഓഫിസ് ഓഫ് ആര്.ജി’ എന്നതില്‍ നിന്നും രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റി. പേരിനു പുറമെ രാഹുലിന്റെ പുതിയ ചിത്രവും ചേര്‍ത്തിട്ടുണ്ട്. 61 ലക്ഷത്തിലേറെ പേര് നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജ് പിന്തുടരുന്നുണ്ട്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ 84ാമത് പ്ലീനറി മീറ്റിങ് നടക്കുന്നതിനിടെയാണ് ട്വിറ്ററിനും മാറ്റം വരുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വിറ്റര്‍ പേര് ട്വീറ്റ് ചെയ്തിട്ടുണ്ട്.
For those of you who missed it, my Twitter handle has changed from 9 am this morning to @RahulGandhi
The @OfficeOfRG account has been discontinued.
I look forward to your feedback and comments and to continuing my dialogue with you via Twitter and other platforms.
— Rahul Gandhi (@RahulGandhi) March 17, 2018
Post Your Comments