KeralaLatest NewsIndiaNews

നിഷ ജോസിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി പി.സി ജോർജ്

കോട്ടയം: ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്‍റെ ആരോപണം വിവാദമാകുന്നു. ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകന്‍ അപമര്യാദയായി പെരുമാറിയെന്ന നിഷ ജോസിന്‍റെ ആരോപണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പി.സി ജോർജിന്റെ മകനെയാണ് നിഷ ഉന്നം വെയ്ക്കുന്നത് എന്ന തരത്തിൽ പരാമർശങ്ങളും ഉരിയർന്നിരുന്നു. ഇതിനെ കുറിച്ച് പിസി യും പരസ്യമായി പ്രതികരിച്ചിരുന്നു. തന്റെ മകൻ ഒരിക്കലും അങ്ങനെ ചെയ്യില്ലായെന്നും, പുസ്തകം വിറ്റുപോകാനുള്ള വെറും തന്ത്രങ്ങളുമാണെന്നാണ് പിസി പ്രതികരിച്ചത്.

also read:തന്നെ കടന്നു പിടിച്ച രാഷ്ട്രീയ നേതാവിന്റെ മകനാരെന്ന ചോദ്യത്തിന് നിഷയുടെ മറുപടി

ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോൾ ആരാണ് ആളെന്ന് നിഷ വ്യക്തമാക്കണമെന്ന് പിസി മുന്നേ പറഞ്ഞിരുന്നു. തന്നെയും മകനേയും നശിപ്പിക്കാനുള്ള ശ്രമമമാണ് നിഷ ജോസിന്‍റെ ആരോപണത്തിന് പിന്നിലെന്നും പി.സി ജോര്‍ജ് പ്രതികരിച്ചു. നിഷയുടെ രണ്ടാമത്തെ പുസ്തകമായ ‘ദി ആദര്‍ സൈഡ് ഓഫ് ദിസ് ലൈവ്’ വിലാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റഎ മകനാണെന്ന് പറയുന്നുണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിരുന്നില്ല. വിവാദങ്ങൾ തന്റെ മകന് നേരെ തിരിഞ്ഞതോടെയാണ് പിസി ജോർജ് ഡി.ജി.പിക്ക് പരാതി നൽകാനൊരുങ്ങുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button