സിയാറ്റില്‍: വനിതാ പൈലറ്റിനെ ക്യാപ്റ്റൻ വൈനിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചു. സംഭവത്തിൽ അലാസ്ക എയര്‍ലൈന്‍സ് സഹപൈലറ്റ് ബെറ്റി പിന കമ്പനിക്കും ക്യാപ്റ്റനുമെതിരെ പരാതി നല്കി. സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കമ്പനി ക്യാപ്റ്റനെതിരെ യാതൊരു നടപടിയും എടുത്തില്ല. തുടർന്നാണ് ബിറ്റി പരാതിയുമായി കോടതിയെ സമീപിച്ചത്. തന്നെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ എയര്‍ലൈന്‍സ് കമ്പനി അനുവദിച്ചെന്ന് ആരോപിച്ചാണ് പരാതി. ക്യാപ്റ്റൻ ഇപ്പോഴും ഇതേ കമ്പനിയിൽ ജോലിയിൽ തുടരുകയാണ്.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു ക്യാപ്റ്റനാമൊത്തുള്ള ബിറ്റിയുടെ യാത്ര. മിനിയപൊലിസിലെ ഒരു ഹോട്ടലില്‍ യാത്രയ്ക്കു മുന്നോടിയായി തങ്ങിയപ്പോഴായിരുന്നു സംഭവം. മൂന്നു ദിവസത്തെ യാത്രയുടെ ഭാഗമായിട്ടായിരുന്നു യുവതി ക്യാപ്റ്റനൊപ്പം പോയത്. എന്നാല്‍ യാത്ര പോകും മുമ്പ് ഹോട്ടലില്‍ വച്ച് വൈനില്‍ മയക്കുമരുന്നു കലര്‍ത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ യുവതി പറയുന്നത്. ഇതിന് വേണ്ട വ്യക്തമായ സാക്ഷി മൊഴികളും ലഭിച്ചിരുന്നു.
also read:അമ്മയെ പീഡിപ്പിച്ച ശേഷം പ്രതി മകളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു
പീഡിപ്പിക്കപ്പെട്ടതിനു പിന്നാലെ യൂണിയന് പ്രതിനിധിക്കും മനുഷ്യവിഭവശേഷി മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്നു ബെറ്റി ശമ്പളത്തോടു കൂടിയുള്ള അവധിയിലും പ്രവേശിച്ചു. എന്നാൽ യാത്ര തുടങ്ങുന്നതിനു 10 മണിക്കൂര്‍ മുന്‍പു മദ്യപിക്കാന്‍ പാടില്ലെന്നാണു അലാസ്ക എയര്‍ലൈന്‍സിന്റെ നയം. ഇതു ക്യാപ്റ്റനും ബെറ്റിയും ലംഘിച്ചോ എന്നാണു കമ്പനി അന്വേഷിച്ചതെന്നും ബെറ്റി പറയുന്നു.
Post Your Comments