അലാസ്‌ക: അമേരിക്കയിലെ അലാസ്‌ക പെനിന്‍സുലയില്‍ ഭൂചലനം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയതനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 7.4 ആണ് തീവ്രത.
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read Also: ഏക സിവിൽ കോഡ്: രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എം വി ഗോവിന്ദൻ
എന്നാല്‍, ഭൂചലനം അലാസ്‌ക- പെനിന്‍സുല മേഖലയില്‍ മുഴുവന്‍ അനുഭവപ്പെട്ടതായി അലാസ്‌ക ഭൂചലന കേന്ദ്രം വ്യക്തമാക്കി. അല്യൂട്ടിയന്‍ ദ്വീപുകളിലും, കൂക്ക് ഇന്‍ലെറ്റ് മേഖലയിലും ഭൂകമ്പം അനുഭവപ്പെട്ടു.
വടക്കേ അമേരിക്കയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു 1964 മാര്‍ച്ചില്‍ അലാസ്‌കയില്‍ ഉണ്ടായ ഭൂകമ്പം. അന്ന് 9.2 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. അത് അലാസ്‌ക ഉള്‍ക്കടല്‍, യു.എസിന്റെ പടിഞ്ഞാറന്‍ തീരം, ഹവായ് എന്നിവിടങ്ങളില്‍ വലിയ തോതില്‍ ബാധിച്ചിരുന്നു. 250പേര്‍ അന്ന് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments