
ജന്യു: യു.എസിലെ അലാസ്‌കയില്‍ ശക്തമായ ഭൂചലനം. യുഎസ് ജിയോളജിക്കല്‍ സര്‍വേ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിട്ടുള്ളത്. അലാസ്‌കയുടെ തെക്ക് കിഴക്ക് 96 കിലോമീറ്റര്‍ മാറി 46. 7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10. 15 ഓടെയാണ് ഭൂചലനം ഉണ്ടായിട്ടുള്ളത്. ഇതോടെ നാഷണല്‍ സുനാമി വാണിംഗ് സെന്റര്‍ അലാസ്തയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Read Also : കേരളത്തില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും ഇനിയും രോഗബാധ ഉണ്ടാകാനുള്ള സാധ്യത : ഐസിഎംആറിന്റെ റിപ്പോര്‍ട്ട്
പസഫിക് സമുദ്രത്തിന്റെ ഹിന്‍ചിന്‍ബ്രൂക്ക് പ്രവേശന കവാടം മുതല്‍ യൂണിമാര്‍ക്ക് പാസ് വരെയുള്ള പ്രദേശത്തും മുന്നറിയിപ്പുണ്ട്. ആദ്യത്തെ ശക്തിയേറിയ ഭൂചലനത്തിന് പിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 6.2, 5.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു. അലാസ്‌കയിലെ പെറിവില്ലെക്ക് കിഴക്ക്-തെക്കുകിഴക്കായി 91 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്. അലാസ്‌കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ (500 മൈല്‍) അകലെയായിരുന്നു ഇത്.
യുഎസ് സംസ്ഥാനമായ ഹവായിക്കും യുഎസ് പസഫിക് പ്രദേശമായ ഗുവാമിനും സുനാമിയ്ക്കുള്ള സാധ്യതയുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Post Your Comments