Latest NewsNewsInternational

അമ്മയെ പീഡിപ്പിച്ച ശേഷം പ്രതി മകളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു

യുഎസ്: സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്ക് രാജ്യത്ത് എവിടെയാണെങ്കിലും കുറവില്ല. എത്ര വലിയ ശിക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും ഇത്തരം ആള്‍ക്കാര്‍ തങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തില്ല. ഇത്തരം ഒരു നടുക്കുന്ന സംഭവമാണ് അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതിയെ പിന്തുടര്‍ന്ന് വീട്ടിലെത്തിയ 37കാരന്‍ യുവതിയെ പീഡിപ്പിക്കുകയും നാല് വയസുകാരി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തു.

31 കാരിയായ യുവതിയെ പ്രതിയായ ഇവാന്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി കത്തി കാട്ടി ഭയപ്പെടുത്തി പ്രതി യുവതിയെ പീഡിപ്പിച്ചു. തുടര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഇവാന്‍ യുവതിയുടെ തല വാതിലില്‍ ശക്തമായി ഇടിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ തലപൊട്ടി ചോരയൊഴുകി.

തുടര്‍ന്ന് യുവതിയുടെ നാല് വയസുകാരി മകളെ ഇവാന്‍ തട്ടിക്കൊണ്ട് പോവുകയും കുട്ടിയെയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ഫെബ്രുവരി ഒന്നിനാണ് പ്രതി കുറ്റകൃത്യങ്ങള്‍ ചെയ്തത്. തുടര്‍ന്ന് ഫഉബ്രെുവരി 14ന് ഇയാളെ പോലീസ് പിടികൂടി. ഇവാന്റെ കാറില്‍ നിന്നും കുട്ടിയെയും പോലീസ് കണ്ടെടുത്തു.

പിടികൂൂടുമ്പോള്‍ ഇവാന്‍ നന്നായി മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷണ കുറ്റത്തിന് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയായിരുന്നു ഇവാന്‍ യുവതിയെയും മകളെയും ക്രൂരമായി പീഡിപ്പിച്ചത്.

shortlink

Post Your Comments


Back to top button