ദുബായ് ; സുരക്ഷാ മാനദണ്ഡങ്ങൾ മുൻ നിർത്തി ഹെവി വെഹിക്കിൾസ് ലൈസൻസ് (എച്ച്എംവി)നൽകുന്നതിനുള്ള നിയമങ്ങൾക്ക് മാറ്റം വരുത്താൻ ഒരുങ്ങി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിട്ടി. ഇപ്രകാരം എച്ച്എംവി ലൈസൻസിനായി അപേക്ഷിക്കുന്നവരുടെ കുറഞ്ഞ പ്രായ പരിധി 20 മുതൽ 21 എന്നതിലേക്ക് മാറ്റുന്നത് പരിഗണയിൽ ഉണ്ടെന്ന് മുതിർന്ന ആർടിഎ ഉദ്യോഗസ്ഥൻ ട്രക്ക് ട്രെയിലർ കോൺഫറൻസിൽ പറഞ്ഞു. രാജ്യത്ത് ട്രക്ക് അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ലൈസൻസ് നൽകുന്നതിൽ പുതിയ നിയമ വ്യവസ്ഥകൾ നടപ്പാക്കൻ ഒരുങ്ങുന്നത്.
ഇനി മുതൽ പുതുതായി എച്ച്എംവി ലൈസൻസിനായി അപേക്ഷിക്കുന്നവർക്ക് പുതിയ പരിശീലന ക്ളാസുകൾ കർശനമാക്കുമെന്നും. എൽഎംവി(ലൈറ്റ് മോട്ടോർ വെഹിക്കിൾ )ലൈസൻസ് നേടിയവർക്ക് മാത്രമേ എച്ച്എംവി ലൈസൻസിനു അപേക്ഷിക്കാൻ സാധിക്കു എന്ന നിയമം പരിഗണനയിൽ ഉണ്ടെന്നും ആർടിഎ ഡയറക്ടർ ആരിഫ് അബ്ദുൽകിരിം അൽമലിക് പറഞ്ഞു. ദുബായ് പൊലീസ് റോഡ് സേഫ്റ്റി യുഎഇ എന്നിവരുടെ സഹകരണത്തോടെ വാബ്കോ വെഹിക്കിൾ കൺട്രോൾ സിസ്റ്റംസ് നടത്തിയ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 20 വയസ് പ്രായമായ ഒരാൾക്ക് എൽഎംവി ലൈസൻസ് ഇല്ലാതെ നേരിട്ട് തന്നെ എച്ച്എംവി ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കും. ഇതിനാണ് മാറ്റം കൊണ്ട് വരുന്നത്. ട്രെയിനിങ് സമയത്ത് ഇവർക്ക് 2500 കിലോഗ്രാം ചരക്ക് കൊണ്ടുപോകാൻ കഴിയുന്ന വാഹനമാണ് നല്കിയിരുന്നതെങ്കിൽ ഇനി അത് 3500 ആയി ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ ;ഷെയ്ഖ് മൊഹമ്മദ് മരുഭൂമിയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകനായതിങ്ങനെ
Post Your Comments