ദുബായ് : മരുഭൂമിയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകനായി എത്തിയത് ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ അകപ്പെട്ട യൂറോപ്യന്‍ കുടുംബത്തിനാണ് അദ്ദേഹം രക്ഷകനായത്.
വിദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം മരുഭൂമിയിലെ മണലില്‍ താഴ്ന്നു പോയിനെ തുടര്‍ന്ന് ഇവര്‍ മരുഭൂമിയില്‍ അകപ്പെടുകയായിരുന്നു.
ഈ സമയം അവിടെ ഉണ്ടായിരുന്ന ദുബായ് ഭരണാധികാരി ഇവര്‍ക്ക് വഴികാട്ടിയാകുകയും ഇവരെ സുരക്ഷിതമായി പ്രധാന റോഡിലേയ്ക്ക് എത്തിക്കുകയും ചെയ്തു.
ദുബായ് ഭരണാധികാരിയുടെ റെസ്ക്യു ഓപ്പറേഷനെ കുറിച്ച് ഇമറാത്ത് അല്‍ യൂമി ട്വിറ്ററില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തന വാര്‍ത്ത വൈറലായി. ഒപ്പം ഫോട്ടോകളും
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഇതു പോലെ മണല്‍ക്കാറ്റില്‍ അകപ്പെട്ട ലോറി ഡ്രൈവറെ രക്ഷിച്ച വാര്‍ത്തയും വൈറലായിരുന്നു
മരുഭൂമിയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകനായി എത്തിയത് ദുബായ് ഭരണാധികാരി
Post Your Comments