KeralaLatest NewsNews

രാഷ്ട്രീയ നേതാവിന്‍റെ മകന്‍ തന്നെ അപമാനിച്ചെന്ന പരാമർശം; നിഷയെ പരിഹസിച്ച് ഷോണിന്‍റെ ഭാര്യ പാർവതി രംഗത്ത്

രാഷ്ട്രീയ നേതാവിന്‍റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന നിഷാ ജോസ് കെ.മാണിയുടെ പുസ്തകത്തിലെ പരാമര്‍ശത്തിന് മറുപടിയുമായി ഷോണ്‍ ജോര്‍ജിന്‍റെ ഭാര്യയും ജഗതിയുടെ മകളുമായ പാര്‍വതി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു പാർവതിയുടെ വിമർശനം. ‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ഇനി ആരുപീഡിപ്പിച്ചുെവന്ന് എന്ന് പറയാനാണാവോ? ഷാരൂഖാൻ തോണ്ടിയെന്ന് പറയാം. അല്ലെങ്കിൽ വേണ്ട ടോം ക്രൂയിസ് കയറി പിടിച്ചെന്ന് പറയാം. എങ്കിലേ ഒരു മാർക്കറ്റിങ് പൊലിക്കുള്ളൂ..’ എന്നായിരുന്നു പാർവതി വ്യക്തമാക്കിയത്.

Read Also: കേജ്‌രിവാളിന്റെ മാപ്പ് പറച്ചിലിന് പിന്നാലെ ആം ആദ്‌മി അധ്യക്ഷൻ രാജിവെച്ചു

പരാമർശത്തിനെതിരെ പി.സിജോർജ് ശക്തമായി രംഗത്തുവന്നതിന് പിന്നാലെയാണ് പാർവതിയുടെ പ്രതികരണം. ഒരു അടിസ്ഥനവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണമാണിതെന്നും തനിക്കും തന്റെ മകനുനെതിരെ കെ.എം.മാണിയും ജോസ്.കെ.മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നുമായിരുന്നു പി.സി.ജോര്‍ജിന്‍റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button