Latest NewsKeralaNews

തന്നെ കടന്നു പിടിച്ച രാഷ്ട്രീയ നേതാവിന്റെ മകനാരെന്ന ചോദ്യത്തിന് നിഷയുടെ മറുപടി

ട്രെയിന്‍ യാത്രക്കിടെ ഒരു പ്രമുഖനായ രാഷ്ട്രീയനേതാവിന്റെ മകന്‍ തന്നെ അപമാനിക്കാനിക്കാന്‍ ശ്രമിച്ചുവെന്നു തന്റെ പുതിയ പുസ്തകമായ ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫില്‍ നിഷ ജോസിന്റെ ‘ വെളിപ്പെടുത്തലോടെ കേരള രാഷ്ടീയത്തില്‍ മറ്റൊരു വിവാദം കൂടി ഉടലെടുത്തിരിക്കുകയാണ്. പറയാതെ പരായുന്ന വെളിപ്പെടുത്തലിൽ രാഷ്ട്രീയ നേതാവിന്റെ മകനെ കുറിച്ച് ചില സൂചനകൾ നിഷ നൽകുന്നുണ്ട്.കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ മരുമകളും ജോസ് കെ മാണി എം.പിയുടെ ഭാര്യയുമായ നിഷയുടെ രണ്ടാമത്തെ പുസ്തകമാണ് ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’.

ഈ പുസ്തകത്തിലെ എ വിഐപി ട്രെയിന്‍ സ്റ്റോറി എന്ന അധ്യായത്തിലാണ് തനിക്ക് നേരിടേണ്ടി ദുരനുഭവം നിഷ വ്യക്തമാക്കുന്നത്. ട്രെയിന്‍ യാത്രക്കിടെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചതായാണ് നിഷ പുസ്തകത്തില്‍ വിവരിക്കുന്നത്. പിന്നീട് ജോസ്.കെ മാണിയോടു താന്‍ ഈ കാര്യം പറഞ്ഞിരുന്നു. സംഭവം നടന്നത് എന്നാണെന്നു വ്യക്തമാക്കുന്നില്ലെങ്കിലും ചില സൂചനകള്‍ പുസ്തകത്തിലുണ്ട്. എന്നാല്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരാണെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും പേരു പറയാന്‍ നിഷ തയ്യാറായില്ല. സംഭവത്തെപ്പറ്റി പരാതി നല്‍കില്ലെന്നും അവര്‍ പറഞ്ഞു.

തന്റെ ഭാര്യാപിതാവിന് അപകടം പറ്റിയപ്പോൾ കാണാൻ പോകുകയായിരുന്നു രാഷ്ട്രീയ നേതാവിന്റെ മകൻ എന്ന് നിഷ സൂചന നൽകുന്നുണ്ട്. കോട്ടയത്തേക്കുള്ള യാത്രക്കിടെ അടുത്തെത്തിയ ഈ മാന്യന്‍ ശരീരത്തില്‍ തൊടാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ ടിടിആറിന് പരാതി നല്കിയിട്ട് ഫലമുണ്ടായില്ലെന്നും നിഷ പറയുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ സുഹൃത്തായിരുന്ന ഒരാളുടെ മകനാണെന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് ആരാണെന്ന് തുറന്ന് പറയാന്‍ നിഷ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button