ന്യൂഡല്‍ഹി: കുടിവെള്ളത്തെ സ്ഥിരമായി ആശ്രയിക്കുന്നവര്‍ക്കായിതാ ഒരു ദു:ഖ വാര്‍ത്ത. കുപ്പിവെള്ളം നിങ്ങളെ നയിക്കുന്നത് മാറാ രോഗത്തിലേക്കും മരണത്തിലേക്കുമാണ്. രാജ്യത്ത് വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുമന്ത്രി സി.ആര്‍. ചൗധരിയാണ് ചൊവ്വാഴ്ച ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര തലത്തില്‍ പേരെടുത്ത പ്രമുഖ കുടിവെള്ള കമ്പനികളുടെ ഉത്പന്നങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യമെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍, നെസ്ലെ പ്യൂവര്‍ ശെലഫ്, ബിസ്ലേരി, എപുറ, മിനല്‍ബ, വഹാഹ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളൂടെ കുപ്പിവെള്ളവും പരിശോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ 93 ശതമാനം സാമ്പിളുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളി എത്തിലിന്‍ എന്നിവയാണ് വെള്ളത്തില്‍ കലര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇത്തരം പ്രമുഖ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന കുപ്പിവെള്ളത്തില്‍ 93 ശതമാനത്തിലും സൂക്ഷ്മമായ പ്ലാസ്റ്റിക് തരികള്‍ അവര്‍ കണ്ടെത്തി.
Also Read : ഒരു കുപ്പി വെള്ളത്തിന് എത്ര വിലവരും? അവിശ്വസനീയമായ വിലയുള്ള കുപ്പിവെള്ളം ഉടന്‍ എത്തും
മൈക്രോ പ്ലാസ്റ്റിക് ഘടകങ്ങളുടെ അംശം കാര്യമായ തോതില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, കെനിയ, ലെബനന്‍, മെക്സികോ, തായലാന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് 250 കുപ്പി വെള്ളം ശേഖരിച്ചു നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. നമ്മുടെ കേരളത്തിലും ഇതുതന്നെയാണ് അവസ്ഥ. സംസ്ഥാനത്തെ അറുനൂറിലേറെ കുപ്പിവെള്ള യൂണിറ്റുകളില്‍ 142 എണ്ണത്തിനുമാത്രമാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടി(ഐ.എസ്.ഐ.)ന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും അനുമതിയുള്ളത്. ഇത് കണ്ടെത്തിയതോടെ ഭൂജലവകുപ്പ് കുപ്പിവെള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ്.
2016-17 കാലയളവില്‍ 743 വെള്ളക്കുപ്പികള്‍ സാമ്പിളുകളായെടുത്ത് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (ഫസായി) നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുണ്ടായത്. അതേസമയം കുപ്പിവെള്ളം ശുദ്ധജലമാണോയെന്ന് ഇനി ഉപഭോക്താക്കള്‍ക്ക് നേരിട്ട് പരിശോധിക്കാം. ഫസായി ആരംഭിച്ച https://safewater.fssai.gov.in/CleanWater/home എന്ന പോര്‍ട്ടലില്‍ക്കയറി കുപ്പിവെള്ളത്തിന്റെ ഫിസിക്കല്‍, കെമിക്കല്‍, മൈക്രോബയോളജിക്കല്‍ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ താരതമ്യംചെയ്യാന്‍ സാധിക്കും.
കുപ്പികളുടെ അടപ്പുകളില്‍നിന്നാണ് ഇത്തരത്തിലുള്ള മലിനീകരണം ഏറ്റവുമധികം ഉണ്ടാകുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. കുപ്പികളുടെ അടപ്പുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന പോളിപ്രോപ്പലീന്‍, നൈലോണ്‍, പോളിത്തിലീന്‍ ടെറഫ്തലേറ്റ് (പി.ഇ.ടി.) എന്നിവയും വെള്ളത്തില്‍ കണ്ടെത്തി. പലതരത്തിലുള്ള അര്‍ബുദത്തിനും ബീജത്തിന്റെ അളവും കുറയാനും അത് കാരണമാകും. കുട്ടികളില്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, ഓട്ടിസം എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പാണ് കുപ്പിവെള്ള യൂണിറ്റുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത്. പക്ഷേ, ഇനിമുതല്‍ ഭൂജലവകുപ്പിന്റെ നിരാക്ഷേപപത്രം (എന്‍.ഒ.സി.) ഹാജരാക്കാതെ ലൈസന്‍സ് ലഭിക്കില്ല. തദ്ദേശസ്ഥാപനങ്ങള്‍ യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്‌ബോഴും പുതുക്കുമ്പോഴും അവ സെക്രട്ടറി പരിശോധിക്കണമെന്ന് ഭൂജലവകുപ്പ് നിര്‍ദേശിക്കുന്നു.
Post Your Comments