
നാം എല്ലാവരും ഇന്ന് വിലകൊടുത്തു വാങ്ങുന്ന ഒന്നാണ് കുപ്പി വെള്ളം. എന്നാല്‍ അതിനു എത്ര വില വരും? ഇതാ അവിശ്വസനീയമായ വിലയുള്ള കുപ്പിവെള്ളം രാജ്യത്തേയ്ക്കുവരുന്നു.
കയ്യില്‍ 65 ലക്ഷം രൂപയുണ്ടെങ്കില്‍ ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ച് സംതൃപ്തിയടയാം! ബവേര്‍ലി ഹില്‍സിന്റെ ലക്ഷ്വറി കളക്ഷന്റെ ഭാഗമായ ഡയമണ്ട് എഡിഷനാണ് ഇത്രയും വില. കുപ്പി മാത്രമല്ല, വെള്ളവും പ്രത്യേകത നിറഞ്ഞതാണ്. വൈറ്റ് ഗോള്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ മൂടിയില്‍ 14 കാരറ്റുള്ള 250 ബ്ലാക്ക് ഡയമണ്ടുകള്‍ ഉണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള 18 രാജ്യങ്ങളിലേയ്ക്കാണ് ഈ കുടിവെള്ളം എത്തുന്നത്. സതേണ്‍ കാലിഫോര്‍ണിയയിലെ 5000 അടി ഉയരമുള്ള ബവേര്‍ലി ഹില്‍സില്‍നിന്ന് ശേഖരിച്ച സ്പ്രിങ് വാട്ടറാണ് 90H2O എന്ന പേരില്‍ രാജ്യത്തെത്തുന്നത്.
ലോകത്ത് ഏറ്റവും വിശിഷ്ടമായ ഈ വെള്ളത്തില്‍ അടങ്ങിയിരിക്കുന്നത് മാധുര്യമേറിയതും സാന്ദ്രത കുറഞ്ഞതും പ്രകൃതിദത്തമായി ആല്‍ക്കലൈന്‍, ഇലക്‌ട്രോലൈറ്റ്, മിനറല്‍സ് എന്നിവയാണ്. ബവേര്‍ലി ഹില്‍സ് 90H2O ലക്ഷ്വറി കളക്ഷനില്‍ ഒരു ലിറ്റര്‍, 500 എംഎല്‍ എന്നിങ്ങനെ രണ്ട് അളവില്‍ വെള്ളം ലഭിക്കും.
2018 മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ ഈ അതിവിശിഷ്ട കുടിവെള്ളം എത്തും.
Post Your Comments