ദുബായ് : ദുബായ് മുനിസിപാലിറ്റിയുടെ പുതിയ തലവനായി ദാവൂദ് അല്‍ ഹാജിരിയെ നിയമിച്ചു. ദുബായ് ഭരണാധികാരിയും കിരീടാവകാശിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തൂമാണ് ദുബായ് മുനിസിപാലിറ്റിയുടെ പുതിയ തലവനെ നിയമിച്ച് ഉത്തരവിറക്കിയത്.
ദുബായ് മുനിസിപാലിറ്റിയുടെ തലവനായിരുന്ന ഹുസൈന്‍ നാസര്‍ ലൂത്താഹ വിരമിച്ചതിനെ തുടര്‍ന്നാണ് ദാവൂദ് അല്‍ ഹാജിരിയെ മുനിസിപാലിറ്റി തലവനാക്കിയത്.
ദുബായിയെ ഗ്ലോബല്‍ ഹബ് ആക്കി മാറ്റിയതിനും, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സിറ്റിയാക്കി മാറ്റിയതിലും ഹുസൈന്‍ നാസര്‍ ലൂത്താഹ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഷെയ്ക് മൊഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തൂം പറഞ്ഞു.
ദുബായ് മുനിസിപാലിറ്റിയുടെ പുതിയ തലവനായി നിയമിതനായ ദാവൂദ് അല്‍ ഹാജിരി അമേരിക്കയിലെ
ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജിയില്‍ ബിരുദമെടുത്തു.
1993 ല്‍ ദുബായ് മുനിസിപാലിറ്റിയില്‍ ടൗണ്‍ പ്ലാനിംഗ് എന്‍ജിനിയറായി കരിയര്‍ ആരംഭിച്ചു. വിവിധ സ്ഥാനമാനങ്ങള്‍ വഹിച്ച ശേഷം പിന്നീട് ഇതിന്റെ തലവനായി തീര്‍ന്നു.
ലീഡര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമില്‍ ബെസ്റ്റ് ക്രിയേറ്റീവ് ലീഡര്‍ എന്ന നിലയില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമില്‍ നിന്നും അവാര്‍ഡ് ഏര്‌റുവാങ്ങി.
പിന്നീട് യു.എ.ഇയിലെ സൊസൈറ്റ് ഓഫ് എന്‍ജിനീയഴ്‌സിന്റെ പ്രസിഡന്റായി.
ദുബായ് മുനിസിപാലിറ്റിയെ പ്രതിനിധീകരിച്ച് നിരവധി സെമിനാറുകളും കോണ്‍ഫറന്‍സുകളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു.
Post Your Comments