
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. അക്കൗണ്ടന്‍സിയുടെ ചോദ്യപേപ്പര്‍ ആണ് പുറത്തെത്തിയത്. ഇന്ന് രാവിലെ വാട്‌സ്ആപ്പിലൂടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് വിവരം. നേരത്തെ സമാന രീതിയില്‍ കെമസ്ട്രിയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായും പരാതി ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. നാളെ നടക്കാനിരുന്ന ചോദ്യപേപ്പറാണ് ചോര്‍ന്നത്. പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ സാധ്യത. ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹി മേഖലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
Post Your Comments