
ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ബാറ്റ്‌സ്മാന്റെ മനസില്‍ ഭയം വിതയ്ക്കുകയാണെന്ന് പാക് മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷമാണ് ഇരുവരെയും പുകഴ്ത്തി രംഗത്തെത്തിയത്.
ബുമ്രയും ഷമിയും ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ടും തലയ്ക്കു നേരെ വരുന്ന ബൗണ്‍സറുകള്‍ കൊണ്ടും ബാറ്റ്‌സ്മാന്റെ മനസില്‍ ഭയം വിതയ്ക്കുകയാണെന്ന് അക്തര്‍ പറഞ്ഞു. മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി ഇരുവരും ബാറ്റ്‌സ്മാനെ പേടിപ്പിക്കുന്നു. മുമ്പൊന്നും കണ്ടിട്ടില്ലാത്തതു പോലെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇരുവരും പന്തെറിയുന്നത്.
Post Your Comments