തിരുവനന്തപുരം: വിവാദങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്ത്. എല്ലാവര്‍ക്കും ഒരു മോശം ദിവസമുണ്ട് കുറച്ച് വിവേകവും ദയയും കാണിക്കുക എന്നായിരുന്നു ഷമിയുടെ മറുപടി. ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിന്‍റെ പേരിൽ മുഹമ്മദ് ഷമി സാമൂഹ്യമാധ്യമങ്ങളാൽ വേട്ടയാടപ്പെട്ടിരുന്നു. ഷമിയെ രാജ്യദ്രോഹി എന്ന തരത്തിൽ ചിത്രീകരിക്കുന്ന ട്രോളുകൾ വരെ ചിലർ സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടിരുന്നു. ഇതിനെതിരെയാണ് മറുപടിയുമായി ഷമി രംഗത്തു വന്നത്.
അതേസമയം, പാകിസ്ഥാന് വേണ്ടി കയ്യടിച്ചവർക്കും, പടക്കം പൊട്ടിച്ചവർക്കും ഇന്ത്യയിൽ തുടരാൻ അർഹതയില്ലെന്ന് ഗൗതം ഗംഭീർ പറഞ്ഞു. ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പാകിസ്ഥാന്റെ വിജയത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. ഞങ്ങള്‍ ഞങ്ങളുടെ ചുണക്കുട്ടികള്‍ക്കൊപ്പം നില്‍ക്കും’, ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഷെയിംഫുള്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Post Your Comments