നേപ്പിയര്‍ :ആസ്‌ട്രേലിയന്‍ മണ്ണില്‍ തകര്‍ത്താടിയ ഇന്ത്യന്‍ ബോളിങ് നിര ഒടുവില്‍ ന്യൂസിലന്റെ ബാറ്റ്‌സമാന്‍മാരേയും വെറുതെ വിട്ടില്ല. ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്റ് 38 ഓവറില്‍ 157 റണ്‍സെടുത്ത് ഇന്ത്യന്‍ ബോളിംഗ് നിരയ്ക്ക് മുന്നില്‍ മുട്ടുകുത്തി.
നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. യൂസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റെടുത്തു. ന്യൂസിലാന്റിന് വേണ്ടി അര്‍ധ സെഞ്ചുറി (64) നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നിന്നത്.
ഇതോടെ ഇന്ത്യക്കായി ഏകദിനത്തില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന ബൗളര്‍ എന്ന നേട്ടം മുഹമ്മദ് ഷമി സ്വന്തം പേരിലാക്കി. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് നേട്ടം കൊയ്ത ഇര്‍ഫാന്‍ പത്താന്റെ റെക്കോര്‍ഡാണ് ഷമി ഇതോടെ പഴങ്കഥയാക്കിയത്.
Post Your Comments