
കൊച്ചി: തന്റെ നിലപാടുകള്‍കൊണ്ട് പലപ്പോഴും വ്യത്യസ്തനായിട്ടുള്ള താരമാണ് മലയാളികളുടെ സ്വന്തം സികെ വിനീത്. ഇപ്പോഴിതാ സ്വന്തം മകന്റെ കാര്യത്തിലും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. കഴിഞ്ഞ മാസം ജനിച്ച തന്റെ മകനെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിലും വളര്‍ത്തില്ലെന്നാണ് വിനീത് വ്യക്തമാക്കിയത്. എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട. അവന്റെ വിശ്വാസവും വഴിയും അവന് തെരഞ്ഞെടുക്കുമെന്നാണ് വിനീതിന്റെ നിലപാട്.
also read: പൂനെയുടെ നെഞ്ചകം തകര്‍ത്ത സികെ വിനീതിന്റെ സൂപ്പര്മാന് ഗോള്‍(വീഡിയോ)
മകന് ജീവിക്കാന്‍ ഒരു മതത്തിന്റെയും ചട്ടക്കൂടിന്റെ ആഴശ്യമില്ല. അവന്റെ വിശ്വാസം അവന് തെരഞ്ഞെടുക്കട്ടെ എന്നാണ് വിനീത് പറയുന്നത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വെച്ചായിരുന്നു വിനീതിന്റെ ഭാര്യ ശരണ്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോമില്‍ മതം ഏതെന്ന് രേഖപ്പെടുത്താനുള്ള സ്ഥലത്ത് വിനീത് നില് എന്നാണ് എഴുതിയതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയിലൂടെ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Post Your Comments