Latest NewsKeralaFootballNewsSports

കേരളം വഴികാട്ടിയുണ്ട്, ഇനി പഠിക്കേണ്ടത് ഇന്ത്യയിലെ മറ്റിടങ്ങളിൽ: സി കെ വിനീത്

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത്. കേരളം വഴികാട്ടിയുണ്ട്. ഇനി പഠിക്കേണ്ടത് ഇന്ത്യയിലെ മറ്റിടങ്ങളിലാണെന്ന് വിനീത് ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിക്ക് പൂജ്യം സീറ്റ് കിട്ടിയതിനെ പരിഹസിക്കുന്ന ചിത്രവും താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ ആ അക്കൗണ്ട് പൂട്ടിയിട്ടുണ്ട്. കേരളം വഴികാണിച്ചിരിക്കുകയാണ്. ഇനി പേടിക്കേണ്ടത് രാജ്യത്തിൻറെ മറ്റു പ്രദേശങ്ങളിലാണ്’. വിനീത് പറഞ്ഞു.

അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും മരണം വരെ ജനങ്ങളുടെ ഇടയില്‍ ജീവിയ്ക്കുമെന്നും തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍ പറഞ്ഞു.

‘പിന്നെ തോല്‍ക്കാന്‍ കാരണമെന്താണെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്, നമ്മളല്ലാലോ.നമ്മള്‍ ചെയ്യേണ്ട ജോലികള്‍ ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെ നിന്നു. എന്തുകൊണ്ടാണ് തോറ്റതെന്ന് പാര്‍ട്ടി ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.എനിക്ക് മാത്രമല്ലല്ലോ, മൊത്തത്തില്‍ വല്ലാത്തൊരു തോല്‍വിയല്ലേ. കാരണമെന്താണെന്ന് പാര്‍ട്ടി ഇനിയെങ്കിലും പഠിച്ചില്ലെങ്കില്‍ മുന്നോട്ടുപോവുക ബുദ്ധിമുട്ടായിരിക്കും’. പത്മജ വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button