Latest NewsIndiaNews

ത്രിപുരയിലെ ബീഫ് നിരോധനത്തെക്കുറിച്ചുള്ള ബിജെപി നിലപാട് ഇങ്ങനെ

അഗര്‍ത്തല: ത്രിപുരയിലെ ഭരണം ഇടത്പക്ഷത്തില്‍ നിന്നും പിടിച്ചെടുത്തതിന് പിന്നാലെ നിര്‍ണായക നിലപാടുമായി ബിജെപി. സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പിലാക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് ബീഫ് നിരോധിക്കില്ല. നിരോധിക്കുമെന്നത് വെറും അഭ്യൂഹം മാത്രമാണെന്നും ബിജെപി സംസ്ഥാന നേതാവ് സുനില്‍ ദേവ്ദര്‍ പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നിത്യേനയുള്ള ആഹാര രീതിയില്‍നിന്ന് ഒഴിവാക്കാനാകാത്തതാണ് ബീഫ്. അതിനാല്‍ തന്നെ ത്രിപുരയില്‍ ബീഫ് നിരോധിക്കാന്‍ സാദ്ധ്യതയില്ലെന്നും സുനില്‍ ദേവ്ദര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്തെ ഭൂരിപക്ഷം ആവശ്യപ്പെട്ടാല്‍ ബീഫ് നിരോധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

also read: ബീഫ് വിഷയത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി

ത്രിപുരയില്‍ ബിജെപി അധികാരത്തിയതോടെ ബീഫ് നിരോധിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നാഷണല്‍ സാമ്പില്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റെ (എന്‍എസ്എസ്ഒ) കണക്ക് പ്രകാരം സ്ഥിരമായി ബീഫ് കഴിക്കുന്ന 10 വിഭാഗങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇടംപിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button