
പനാജി:ഗോവധത്തില്‍ ബിജെപി പിന്തുടരുന്നത് മഹാത്മാഗാന്ധിയുടെ നിലപാടുകളെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കര്‍ണാടകത്തില്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയിലെ ഗോവധ നിരോധനം,വില്‍പ്പന, കൈവശം വയ്ക്കൽഎന്നിവ സംബന്ധിച്ചു ജനങ്ങളുടെ വികാരം മാനിച്ചു തീരുമാനം കൈക്കൊള്ളുമെന്നും ബീഫ് ഉപയോഗിക്കുന്നതിനെ മഹാത്മാഗാന്ധി ശക്തമായി എതിര്‍ത്തിരുന്നെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കര്‍ണാടകത്തില്‍ ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപിയുടെ ഗോ സംരക്ഷണ സെല്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കു നിവേദനം നല്‍കിയിരുന്നു. കര്‍ണാടകത്തില്‍ ബീഫ് നിരോധിക്കുന്നതു ഗോവയിലെ ടൂറിസം രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും സൂചനയുണ്ട്.
Post Your Comments