Latest NewsNewsGulf

ദുബായിൽ പാർക്കിങ് ടിക്കറ്റിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ

ദുബായ്: ദുബായിൽ പാർക്കിങ് ടിക്കറ്റിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. 25 കാരിയായ ജർമൻ യുവതിക്ക് 3 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2016 ജൂൺ 16 നാണ് സംഭവം നടന്നത്. അൽ ഖുസൈസ് പോലീസ് സ്റ്റേഷനിലാണ് ഇത് റിപ്പോർട്ട് ചെയ്തത്.

read also: ദുബായ് രാജകുമാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

അൽ നഹ്ദയിലെ അൽ ഖുസൈയിലുള്ള പെയ്ഡ് പാർക്കിലുള്ള സ്ഥലങ്ങളിൽ കാറുകൾ പരിശോധിക്കുന്നതിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ഓടിച്ചിരുന്ന പാർക്കിംഗ് ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നു മാസം മാറ്റി എഴുതിയെക്കുന്നതായി കണ്ടെത്തുകയായിരുന്നു. അതുപോലെ ടിക്കറ്റ് എടുത്തേക്കുന്ന സമയവും വാഹനം അവിടെ പാർക്ക് ചെയ്ത സമയവും വ്യത്യസ്തമായിരുന്നു.

മെയ് 16 നാണ് ടിക്കറ്റ് എടുത്തത്. എന്നാൽ കാർ ഉടമ അതിലെ മാസം ജൂൺ ആക്കി മാറ്റുകയും കാറിൽ പതിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button