Latest NewsNewsInternational

ദുബായ് രാജകുമാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

ഗോവ: ദുബായ് രാജദകുടുബത്തിലെ അംഗമാണ് താനെന്ന് വീഡിയോയിലൂടെ പറഞ്ഞ ഷെയ്ഖ് ലത്തിഫ എന്ന യുവതിയെ ഗോവയില്‍ കാണാതായി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സയിദ് അല്‍ മക്തൂമിന്റെ മകളാണ് താന്‍ എന്നാണ് ഇവര്‍ വീഡിയോയിലൂടെ അവകാശപ്പെട്ടത്. എന്റെ ജീവിതത്തിലെ അവസാന വീഡിയോയായിരിക്കും ഇതെന്നും അതിനാലാണ് ഞാനീ വീഡിയോ തയ്യാറാക്കുന്നത് എന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

മാര്‍ച്ച് നാലിന് വൈകുന്നേരം നാലരയോടെയാണ് ഷെയ്ഖ് ലത്തീഫ തന്റെ സെല്‍ഫി വീഡിയോ വാട്‌സ്ആപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. താനും അമേരിക്കക്കാരനായ സുഹൃത്ത് ഹാര്‍വെ ജൂബര്‍ട്ടും ഒരു സംഘം തോക്കു ധാരികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്ക് നേരെ നിറയൊഴിക്കുകയാണെന്നും ഇവരുടെ വീഡിയോയില്‍ പറയുന്നു. അമേരിക്കന്‍ രജിസ്‌ട്രേഷനിലുള്ള ഒരു ബോട്ടില്‍ നിന്ന് ഇന്ത്യന്‍ തീരത്തു നിന്നും 50 മൈല്‍ അകലെ നിന്നാണ് ഇവര്‍ മെസേജ് അയച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.

also read: 50 ദിർഹത്തിനു ദുബായിൽ ചിലവഴിക്കാൻ പറ്റുന്ന സ്ഥലങ്ങൾ

ഫെബ്രുവരി 26ന് ലത്തീഫ യുഎഇയിലെ പൗരന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡിറ്റെയ്ന്‍ഡ് ഇന്‍ ദുബൈ എന്ന സംഘടനയ്ക്ക് അയച്ച മെയിലോടെയാണ് യുവതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും സഹായം വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. തന്റെ ഒരു സഹോദരനെ സഹായിച്ചതിന്റെ പേരില്‍ ദുബൈയില്‍ താന്‍ പീഡനം അനുഭവിച്ചു വരികയായിരുന്നുവെന്നും അതിനാല്‍ താന്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും ലത്തീഫ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍-ഫ്രഞ്ച് വംശജനായ ഹാര്‍വെ ജൂബെര്‍ട്ട് എന്ന എഴുത്തുകാരനാണ് ഇവരെ ദുബൈയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത്. ഇന്ത്യന്‍ തീരത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പിടിക്കപ്പെടുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്.

shortlink

Post Your Comments


Back to top button