ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ദിവസങ്ങൾക്ക് മുൻപാണ് ഗൂഗിൾ അറിയിച്ചത്. ഗൂഗിളിന്റെ ഡെസ്‌ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാകും.
Read Also: ഗര്‍ഭഛിത്രം നടത്തിയ യുവതിക്ക് ലഭിച്ചത് 15 വര്‍ഷം തടവ്
ജിപിഎസ് കണക്ഷനില്ലാത്ത അവസരങ്ങളില്‍ ‘ജിപിഎസ് കണക്ഷന്‍ നഷ്ടമായി’ എന്നും 200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക’, ’50 മീറ്റര്‍ കളിയുമ്പോള്‍ യു ടേണ്‍ എടുക്കുക’,തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഗൂഗിൾ മാപ്പ് പറഞ്ഞുതരും. അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകളും ഗൂഗിൾ നൽകിയിരുന്നു.
Post Your Comments